റബ്ബര്‍ ബോര്‍ഡ് റെയില്‍വേ മേല്‍പ്പാലo ഗതാഗതത്തിനായി തുറന്നു

കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച റബ്ബര്‍ ബോര്‍ഡ് റെയില്‍വേ മേല്‍പ്പാലo ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടന൦ ഗാന്ധി ജയന്തി ദിനത്തില്‍ തോമസ് ചാഴികാടന്‍ എം പി നിര്‍വഹിച്ചു.

പാലം ഗതാഗത യോഗ്യമായതിലൂടെ നാളുകള്‍ നീണ്ട ഗതാഗത ക്ലേശം പരിഹരിക്കപ്പെട്ടു. സമയ ബന്ധിതമായി പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കിയ റെയില്‍വേ ഉദ്ദ്യോഗസ്ഥരെയും, കോണ്‍ട്രാക്ടറെയും, എം പി അഭിനന്ദിച്ചു.

ഉദ്ഘാടന ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അജിത് പൂഴിത്തറ, റീബ വര്‍ക്കി, മുന്‍ നഗരസഭാ ചെയര്മാന്‍ പി. ജെ വര്ഗീസ്, റെയില്‍വേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഉദാത്ത സുധാകര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബാബു സഖറിയ, രാജു ആലപ്പാട്ട്, ഗൗതം എന്‍ നായര്‍, ജോജി കുറത്തിയാടന്‍, എന്‍. ജെ മാത്യു, ദീപു കാരിമറ്റം, കോണ്‍ട്രാക്ടര്‍ അലക്സ് പെരുമാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *