പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയെ സൈന്യം വധിച്ചു; മറ്റൊരാളെ പിടികൂടി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഉറിയില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം വധിച്ചു.
ഇയാളുടെ കൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മറ്റൊരു തീവ്രവാദിയെ സൈന്യം പിടികൂടി. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സെപ്തംബര്‍ 18ന് പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ പട്രോളിംഗ് ശക്തിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം സൈന്യം തകര്‍ക്കുന്ന മൂന്നാമത്തെ നുഴഞ്ഞുകയറ്റശ്രമമാണ് ഇന്നലത്തേത്.
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാന് തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം ജീവനോടെ പിടികൂടുന്നത്.