പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയും കൂട്ടി

ന്യഡല്‍ഹി: രാജ്യത്ത് പെട്രോളിന് ഇന്ന് വില കൂടി.  72 ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്രോള്‍ വില വര്‍ദ്ധിക്കുന്നത്.

എന്നാല്‍, ഡീസലിന് കഴിഞ്ഞ ആഴ്ച മുതല്‍ നേരിയ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഡീസലിന് വില .

കൂട്ടുന്നത്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 101 രൂപ 57 പൈസയായി. ഡീസലിന് 94 രൂപ 46 പൈസയാണ് പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 63 പൈസയും ഡീസലിന് 96 രൂപ 40 പൈസയുമാണ്. കോഴിക്കോട് 101 രൂപ 90 പൈസയും 98 രൂപ 40 പൈസയുമാണ് യഥാക്രമം പുതിയ വില.

സെപ്റ്റംബര്‍ 5നാണ് അവസാനമായി രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ധന വില 100 രൂപയ്ക്ക് മുകളിലാണ്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്‌, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ചില ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *