കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമെന്ന് സര്‍ക്കാര്‍
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പ്രതികള്‍ തയ്യാറാക്കിയ നിരവധി വ്യാജ രേഖകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ സിപിഎമ്മിന് നിയന്ത്രണമുളള ബാങ്കിനെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുന്‍ ജീവനക്കാരന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്.നൂറുകോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്കി.