ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു

മലപ്പുറം: എം.എസ്.എഫ് നേതൃത്വത്തിനെതിരെ പരാതി നല്‍കിയ ഹരിത സംസ്ഥാന സകമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു. മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിലെ വനിതാ കൂട്ടായ്മയാണ് ഹരിത. കടുത്ത അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ കമ്മിറ്റി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാം അറിയിച്ചു. ലീഗ് പ്രവര്‍ത്തക സമിതി ഈ മാസം 26ന് ചേരും.

പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മിറ്റിയെ ലീഗ് നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പി.എം.എ സലാം പറഞ്ഞു. മലപ്പുറത്ത് ഇന്നു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഹരിതയെ പിരിച്ചുവിടാന്‍ തീരുമാനം.

എം.എസ്.എഫ് നേതാക്കളുടെയും ഹരിതയുടെയും കൂടുതല്‍ വിശദീകരണങ്ങള്‍ ഇന്നു ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

എം.എസ്.എഫ് നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടതിന് വനിതാ കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ‘ഹരിത’യും ലീഗ് നേതൃത്വവും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *