കോണ്‍ഗ്രസ് എപ്പോഴും എതിരഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടി: കെ സി വേണുഗോപാല്‍
കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഉയരുന്ന എതിരഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും കോണ്‍ഗ്രസ് എപ്പോഴും എതിരഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണെന്നു എഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കണ്ണുരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ലെന്നും കെ.സി ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച ഡി.സി.സി അധ്യക്ഷപട്ടിക അന്തിമമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്, എന്നാല്‍ പാര്‍ട്ടിയാണ് മുഖ്യം.
അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം തേടുമെന്നും ഉമ്മന്‍ ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും കെ.സി വ്യക്തമാക്കി. തനിക്ക് ഇപ്പോള്‍
ഗ്രൂപ്പില്ല, തന്റെ ഗ്രൂപ്പ് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.