രഹ്ന ഫാത്തിമയെ പൊലീസിന് ജയിലില്‍ എത്തി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്ന് കോടതി
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പത്തനംതിട്ട സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. പൊലീസിന് ജയിലില്‍ എത്തി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി. രഹ്നയുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
അതേസമയം രഹ്ന ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹ്നയെ മൂന്നു ദിവസത്തേയ്ക്ക് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്