കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തിരക്കില്‍ പെട്ട് വീണ്ടും 7 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച്‌ വിവരം പുറത്തുവിട്ടത്.

മരിച്ച ഏഴ് പേരും അഫ്ഗാന്‍ പൗരന്മാരാണ്. ആയിരക്കണക്കിനാളുകള്‍ രാജ്യഗ വിടാന്‍ ശ്രമിക്കുന്നതിനിടെ യുണ്ടായ തിക്കും തിരക്കും സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നും ഇതാണ് മരണത്തിനിടെയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം 329 ഇന്ത്യക്കാരും രണ്ട് അഫ്ഗാന്‍ പ്രതിനിധികളും ഉള്‍പ്പെടെ 400 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പ്രത്യേക ഫ്‌ളൈറ്റുകളില്‍ ഇന്ത്യയിലെത്തിച്ചു.

രണ്ട് വിമാനങ്ങള്‍ കാബൂളില്‍ നിന്നും താജിക്കിസ്ഥാന്‍റെ തലസ്ഥാനമായ ഡുഷാന്‍ബേ വഴിയാണ് ദല്‍ഹിയില്‍ എത്തിയത്. ഇതില്‍ ഒരെണ്ണത്തില്‍ 168 യാത്രക്കാരും രണ്ടാമത്തേതില്‍ 87 യാത്രക്കാരും ഉണ്ടായിരുന്നു. നേരത്തെ കാബൂളില്‍ നിന്നും ഒഴിപ്പിച്ച്‌ ദോഹയില്‍ എത്തിച്ചിരുന്ന 135 ഇന്ത്യക്കാരെയാണ് മൂന്നാമത്തെ വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ചത്.

ആദ്യത്തെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 107 ഇന്ത്യക്കാരുള്‍പ്പെടെ 168 യാത്രക്കാരെയാണ് ദല്‍ഹിയിലെ ഹിന്ദോണ്‍ എയര്‍ ബേസില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *