കായിക പരിശീലകന് ഒ.എം.നമ്പ്യാര്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത കായിക പരിശീലകന് ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം ആദ്യമായി ലഭിച്ചത് നമ്ബ്യാര്ക്കായിരുന്നു. 1970 മുതല്‍ പി.ടി ഉഷയുടെയും പരിശീലകന് ഇദ്ദേഹമായിരുന്നു.
1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്ബിക്സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്. 1935ല്‍ കോഴിക്കോട് ജനിച്ചു.
കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളേജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്ബ്യാരെ തന്റെ പ്രിന്‍സിപ്പലിന്റെ ഉപദേശം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു.
ചെന്നൈ താംബരത്തെ റിക്രൂട്ടിംഗ് സെന്ററില്‍ വെച്ച് അദ്ദേഹം ഭാരതീയ വായൂസേനയിലേക്ക് 1955 ല്‍ തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു.
സര്‍വീസ്സസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്.