തിരുവനന്തപുരത്ത് 955 പേര്‍ക്കു കൂടി കോവിഡ്‌

തിരുവനന്തപുരം:  ജില്ലയില്‍ ഇന്ന് 955 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.

1416 പേര്‍ രോഗമുക്തരായി. 9.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 9697 പേര്‍ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 908 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.

ഇതില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പുതുതായി 1391 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 2281 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32226 ആയി.

Leave a Reply

Your email address will not be published. Required fields are marked *