കടല്‍ക്കൊല കേസില്‍ ബോട്ടുടമയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് സ്റ്റേ
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടുടമയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് താത്ക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മല്‍സ്യത്തൊഴിലാളികള്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ രണ്ടംഗ ബഞ്ചിന്റെ നടപടി.
ഇറ്റാലിയന്‍ നാവികരുടെ വെടിവെപ്പിന് ഇരയായ സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഷയത്തില്‍ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് ബോട്ടുടമക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനോടും കോടതി നിലപാട് ആരാഞ്ഞിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കും.