രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ 87,000 പേര്‍ക്ക് കോവിഡ്

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരില്‍ 87,000 ലേറെ പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരം മരാഗബാധിതരില്‍ 46% പേരും കേരളത്തിലാണ്.

കേരളത്തില്‍ വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ചവരില്‍ 80,000 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോസും സ്വീകരിച്ചവരില്‍ 40,000 ഓളം പേരും രോഗബാധിതരായി.

പരിവര്‍ത്തനം വന്ന വൈറസ് സാന്നിധ്യം കണ്ടെത്തിയാല്‍ രോഗബാധയുടെ പുതിയ തരംഗത്തിന്റെ തുടക്കമാകും. ഡെല്‍റ്റ വകഭേദമുള്ള രണ്ടാം തരംഗം കുറഞ്ഞുവരികയാണെങ്കിലും മറ്റൊരു വകഭേദം കടന്നുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *