സ്വര്‍ണവില വീണ്ടും കൂടി ; പവന് 36000 രൂപ
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയില്‍ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി വില.
ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4515 രൂപയുമായി. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വര്‍ധിച്ചത്.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.
ട്രോയ് ഔണ്‍സിന് 1,824.81 ഡോളര്‍ നിലവാരത്തിലാണ്. മുന്‍വ്യാപാര ദിനത്തില്‍ നാലുമാസത്തെ ഉയര്‍ന്ന നിലവാരമായ 1,829.55 നിലവാരത്തിലെത്തിയശേഷം വിലകുറയുകയായിരുന്നു.