24 മണിക്കൂറിനിടെ രാജ്യത്ത് 50,040 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,040 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.02 കോടിയായി. 1,248 കോവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ മരണ സംഖ്യ 3.95 ലക്ഷം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവിലെ രോഗികളുടെ എണ്ണം 5.86 ലക്ഷമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും പുതിയ വകഭേദങ്ങള്‍ ആശങ്കക്ക് ഇടയാക്കുന്നു.
ഈ വര്‍ഷം അവസാനത്തോടെ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 128 ജില്ലകളില്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. 16 ജില്ലകളില്‍ 45-നുമുകളിലുള്ള 90 ശതമാനവും വാക്സിനെടുത്തിട്ടുണ്ട്.