കെ.കെ രമ എം.എല്‍.എയുടെ വടകരയിലെ ക്യാംപ് ഓഫിസ് ഉദ്ഘാടനം ചെയ്തു
വടകര: കെ.കെ രമ എം.എല്‍.എയുടെ വടകരയിലെ ക്യാംപ് ഓഫിസ് കെ.മുരളീധരന് എം.പി ഉദ്ഘാടനം ചെയ്തു. പാര്‍ക്ക് റോഡിലെ സെയിന്‍ ബില്‍ഡിങ്ങിലാണ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്.
ഭരണ തുടര്‍ച്ചയുടെ ആഹ്ലാദത്തിനിടയിലും കെ.കെ രമയുടെ സഭ പ്രവേശനം പലരുടെയും തല താഴ്ത്തുന്നുവെന്ന് കെ.മുരളിധരന് പറഞ്ഞു. മണ്ഡലത്തിലുണ്ടായ പ്രകൃതിക്ഷോഭ സമയത്ത് സ്തുത്യര്‍ഹമായ ഇടപെടലുകളാണ് കെ.കെ രമ നടത്തിയതെന്നും എം.പി വ്യക്തമാക്കി. യു.ഡി.എഫ് മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷനായി. പുറന്തോടത്ത് സുകുമാരന്‍, എന്‍.വേണു, എം.സി വടകര, എന്‍.പി അബ്ദുല്ല ഹാജി, പി.കുമാരന് കുട്ടി, അടിയേരി രവീന്ദ്രന്, പി.എസ് രഞ്ജിത് കുമാര്‍, പി.ശ്രീജിത്ത്, ആയിഷ ഉമ്മര്‍, ഒ.കെ കുഞ്ഞബ്ദുല്ല, ന ല്ലാടത്ത് രാഘവന്, കെ.പി പ്രകാശന്, കുളങ്ങര ചന്ദ്രന്, കെ.കെ രമ എം.എല്‍.എ സംസാരിച്ചു.