മണ്ടക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം
തിരുവനന്തപുരം: കുളച്ചലിലെ ചരിത്ര പ്രസിദ്ധമായ മണ്ടക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ശ്രീകോവിലിനുള്ളിലെ വിളക്കില്‍നിന്നോ കര്പൂരത്തില്നിന്നോ തീപടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ലോക് ഡൗണായതിനാല്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ നടക്കുന്നതിനിടെയാണ് സംഭവം. തടിയില്‍ നിര്‍മിച്ച മേല്‍ക്കൂരയിലേക്ക് തീ പടരുകയും മേല്ക്കൂയിലേക്ക് പടരുകയുമായിരുന്നുവെന്നാണ് കരുതുന്നത്. പ്രതിഷ്ഠക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. തക്കലയില്‍ നിന്നും കുളച്ചലില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.