മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു
തൃശൂര്‍: എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന് (81) അന്തരിച്ചു.
തൃശൂരിലെ അശ്വിനി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭ്രഷ്ട്, അശ്വത്മാവ്, മഹാപ്രസ്ഥാനം എന്നിവ പ്രശസ്ത കൃതികള്‍, ‘ദേശാടനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതി.
ആറാം തമ്പുരാന്, പൈതൃകം, ആനച്ചന്തം, അഗ്നിസാക്ഷി എന്നീ സിനിമകളില്‍ അഭിനയിച്ചു. സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവാണ്.