ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുളള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തി . മേയ് 15 വരെയാണ് താല്ക്കാലികമായ ഈ വിലക്കെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ അറിയിച്ചു.
വിലക്ക് നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്താല്‍ കൊവിഡ് വ്യാപനമുണ്ടാകുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു.
ബ്രിട്ടണ്, യു.എ.ഇ, കാനഡ, ന്യൂസിലാന്റ്, ഹോങ്കോംഗ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയിലേക്കുളള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.