സ്പീക്കറെ ചോദ്യംചെയ്തത് ഖേദകരം: സുധീരന്
തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തത് ഖേദകരവും ദുഃഖകരവുമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്.
ലോകായുക്തയുടെ പരാമര്‍ശത്തില്‍ മന്ത്രി കെ. ടി. ജലീല്‍ രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണം. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും വന്നുപെടാന്‍ പാടില്ലാത്ത അവസ്ഥയില്‍ പെട്ടിരിക്കുന്നു. അവര്‍ ഇക്കാര്യത്തില്‍ ആത്മപരിശോധ നടത്തേണ്ടതാണെന്നും സുധീരന് വ്യക്തമാക്കി.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പലതവണ സ്പീക്കര്‍ ശ്രീമരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും സ്പീക്കര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. വ്യാഴാഴ്ച കൊച്ചിയില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് സമന്‍സ് അയച്ചിരുന്നെങ്കിലും സുഖമില്ലെന്നു പറഞ്ഞ് സ്പീക്കര്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തി സ്പീക്കറെ ചോദ്യംചെയ്തു