നെടുമ്പാശേരി വഴി കടത്താന്‍ശ്രമിച്ച സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ശീതളപാനീയത്തില്‍ കലര്‍ത്തി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.

ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍.രണ്ടരകിലോ സ്വര്‍ണ്ണമാണ് ശീതള പാനീയത്തില്‍ കലര്‍ത്തി ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആദ്യമായിട്ടാണ് ശീതള പാനിയത്തില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നതെന്നാണ് വിലയിരുത്തല്‍.

യാത്രക്കാരന്റെ പക്കല്‍ ആറു ശീതള പാനിയ കുപ്പിയാണ് ഉണ്ടായിരുന്നത്.ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാനീയത്തില്‍ സ്വര്‍ണ്ണം കലര്‍ത്തിയിരിക്കുന്നതായി കണ്ടെത്തിയത് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഏകദേശം ഒരു കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *