ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. പനി കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ പ്രത്യേക മുറിയില്‍ കഴിയുന്ന അദ്ദേഹം പത്രം വായിച്ചും ടി.വിയില്‍ വാര്‍ത്ത കണ്ടുമാണ് സമയം ചെലവഴിക്കുന്നത്.
മൂന്ന് ദിവസത്തിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്താനാണ് തീരുമാനമെന്ന് ആശുപത്രി മേധാവി ഡോ. മാര്‍ത്താണ്ഡന്‍ പിള്ള അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സക്ക് പ്രത്യേക മെഡിക്കല്‍ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും മറ്റ് ലക്ഷണങ്ങളില്ലാത്തതിനാല്‍ പരിശോധന നടത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല.