ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്​തികരം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. പ​നി കു​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക മു​റി​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹം പ​ത്രം വാ​യി​ച്ചും ടി.​വി​യി​ല്‍ വാ​ര്‍​ത്ത ക​ണ്ടു​മാ​ണ് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന്​ ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​മാ​ര്‍​ത്താ​ണ്ഡ​ന്‍ പി​ള്ള അ​റി​യി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ചി​കി​ത്സ​ക്ക്​ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ടീ​മി​നെ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ആ​ര്‍​ക്കും മ​റ്റ്​ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *