മണര്‍കാട് സ്വതന്ത്രപള്ളിയെന്ന് കോടതി
കോട്ടയം: മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ സ്വതന്ത്രപള്ളിയാണെന്നും 1934ലെ ഭരണഘടന ബാധകമല്ലെന്നും കോട്ടയം അഡീഷനല്‍ മുന്‍സിഫ് കോടതി ഉത്തരവ്.
മണര്‍കാട് പള്ളി മലങ്കര സഭയുട ഭാഗമല്ല. സ്വന്തം ഭരണഘടനയനുസരിച്ചാണ് പള്ളിയുടെ പ്രവര്‍ത്തനമെന്നും വിധിച്ച കോടതി, ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ നല്കിയ ഹരജി തള്ളി. കൂദാശകള്‍ നിര്‍വഹിക്കാനോ ഭരണം നടത്താനോ 1934ലെ ഭരണഘടനയനുസരിച്ച് യാക്കോബായ വിഭാഗത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് പക്ഷത്തിനൊപ്പമുള്ള ഇടവകാംഗങ്ങളായ സന്തോഷ് ജോര്‍ജ്, എം.എ. ചെറിയാന് എന്നിവരാണ് കോടതിയെ സമീപിച്ചത്. പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണത്തില്‍ നിലവിലുള്ള വൈദികരും ട്രസ്റ്റിമാരും ഇടപെടുന്നത് തടഞ്ഞ് ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ ഇരുവിഭാഗത്തിെന്റയും വാദംകേട്ട കോടതി, സ്വതന്ത്ര ഭരണഘടനയനുസരിച്ചാണ് പള്ളിയുടെ പ്രവര്‍ത്തനമെന്ന് വിധിക്കുകയായിരുന്നു. കെ..എഫ്. വര്‍ഗീസ് കേസ് ഇതിന് ബാധകമല്ലെന്നും കോട്ടയം അഡീ. മുന്‍സിഫ് ആശാ ദേവി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മലങ്കര സഭയിലെ എതെങ്കിലും വിഭാഗത്തിന് പള്ളിയില്‍ അവകാശമില്ല. മലങ്കരയുടെ ഭാഗവുമല്ല ദേവാലയം.