22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം: റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാന്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് തീരുമാനം. ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ ജി എസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തി.
– ഡി വൈ എഫ് ഐയുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് എല്‍ ജി എസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് സമരം ശക്തമാക്കിയത്.
നാളെ മുതല്‍ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പ്രതിഷേധം കടുപ്പിക്കും. തുടര്‍ന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം