സാന്ത്വന സ്പര്‍ശം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

കണ്ണൂര്‍:  ഖാദി തൊഴിലാളികള്‍ക്ക് കൊവിഡ് ആശ്വാസ സഹായം നല്‍കുന്ന സാന്ത്വന സ്പര്‍ശം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.

ഖാദി മാസ്‌ക് വില്‍പ്പനയിലൂടെ ലഭിച്ച ലാഭ വിഹിതത്തില്‍ നിന്ന് കൊവിഡ് പ്രത്യേക പാക്കേജ് ആയി ഖാദി ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് കൊവിഡ് സാന്ത്വന സ്പര്‍ശം.

നെല്ലൂന്നി ഖാദി ഉല്‍പ്പാദന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് അധ്യക്ഷയായി. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി കെ എ രതീഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിതാ വേണു. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, വാര്‍ഡ് കൗണ്‍സലര്‍ ഗംഗാധരന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ എം സുരേഷ് ബാബു, ഭരണവിഭാഗം ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍, ഖാദി ബോര്‍ഡ് മെമ്ബര്‍മാരായ വേലായുധന്‍ വള്ളിക്കുന്ന്, ടി എല്‍ മാണി, കെ എം ചന്ദ്രശര്‍മ്മ, ടി വി ബേബി, കെ ലോഹ്യ, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്ബൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *