ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ 18ാം പടി കയറി ആചാരലംഘനം നടത്തി
സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ 18ാം പടി കയറിയ ആര്‍എസ്എസ് നേതാവിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ദാസ് മണിക്കൂറുകള്‍ക്കം സമാന വിവാദത്തില്‍ കുടുങ്ങി. വത്സൻ തില്ലങ്കേരിയടക്കം പ്രതിഷേധക്കാർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറിയതിനെതിരെ രൂക്ഷമായ ഭാഷയില്‍ ശങ്കര്‍ദാസ് പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മേൽശാന്തിക്കൊപ്പം ദേവസ്വം ബോർഡംഗം കെപി ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പടി കയറിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടികയറാൻ അനുവാദമുള്ളൂ എന്നും ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടുന്നത് ആചാരലംഘനമാണെന്നും തന്ത്രി വ്യക്തമാക്കി.