ഹരിവരാസനം പാടി ശബരിമല നട അടച്ചു; മണ്ഡലകാല പൂജകള്‍ക്ക് 16ന് നട തുറക്കും

ശബരിമല : ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയാക്കി, ഹരിവരാസനം പാടി ശബരിമല നട അടച്ചു. മുന്‍വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടിയിലധികം ഭക്തരാണ് ഇത്തവണ എത്തിയത്.

പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലായിരുന്നു ശബരിമലയും പരിസരങ്ങളും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊഴിവാക്കാന്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. നട തുറന്ന തിങ്കളാഴ്ച ചേര്‍ത്തല സ്വദേശിയായ യുവതി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം എത്തിയെങ്കിലും മല കയറാനുള്ള തീരുമാനം ഉപേക്ഷിച്ചു മടങ്ങി. ചൊവ്വാഴ്ച തൃശൂര്‍ സ്വദേശിയായ സ്ത്രീയുടെ പ്രായം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായി. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ഇവര്‍ക്കു 50നു മുകളില്‍ പ്രായമുണ്ടെന്നു മനസ്സിലായതോടെ ഭക്തര്‍ ദര്‍ശനത്തിനു സൗകര്യമേര്‍പ്പെടുത്തി. മണ്ഡലകാല തീര്‍ഥാടനത്തിനായി 16ന് നട തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *