ഇഡിക്കെതിരെ നിയമസഭാ സമിതിക്ക് പരാതി നല്‍കി സി പി എം

തിരുവനന്തപുരം: എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ നിയമസഭാ അവകാശ സമിതിക്ക് പരാതി നല്‍കി സി പി എം.

ലൈഫ് പദ്ധതി തടസപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി. ജയിംസ് മാത്യു എം എല്‍ എയാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നല്‍കിയിരിക്കുന്നത്.

എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ബിനീഷിന്റെ വീട്ടിലെ റെയ്ഡില്‍ രാഷ്ട്രീയമുണ്ടെന്നാണ് സി പി എം ആരോപിക്കുന്നത്. ഇ.ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നാണ് പാര്‍ട്ടിയുടെ അനുമാനം. എന്നാല്‍ അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലെന്നും, കേസില്‍ ഇടപെടില്ല എന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *