കെ.എസ്.ആര്.ടി.സി യാത്രാ നിരക്ക് 25 % കുറച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി യാത്രാ നിരക്ക് കുറച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കെ.എസ്.ആര്.ടി.സി യാത്രാ നിരക്ക് 25 ശതമാനം കുറച്ചു. സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് ബസുകളിലെ നിരക്കാണ് കുറച്ചത്. പുതിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്ല്യത്തില്‍ വരും. കോവിഡ് കാരണം യാത്രക്കാരിലുണ്ടായ കുറവ് പരിഹരിക്കാനാണ് പുതിയ നീക്കം.