കൊറോണ: കാസര്‍കോട് സ്പെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റു
കാസര്‍കോട്: എറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട്ട്, ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വിഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് അവയെല്ലാം പരിഹരിക്കാന്‍ സര്‍ക്കാര്‍ ജില്ലയിലേക്ക് അയച്ച ഗവണ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ ചുമതല ഏറ്റെടുത്തു.
ജില്ലാ ഭരണകൂടത്തിനടക്കം കൊറോണ വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതാണ് ജില്ലയില്‍ രോഗം പടരാന്‍ കാരണമായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗവണ്മെന്റ് സെക്രട്ടറിക്ക് മേല്‍നോട്ട ചുമതല നല്കിയതത്രേ.