നിയമസഭയില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് വീണ്ടും സ്ഥിരീകരിക്കപ്പെട്ടതോടെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ നിയമസഭാ സമുച്ചയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
വൈറസിന്റെ വ്യാപനം തടയുന്നതിനായി സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക് പഞ്ചിങ് പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ മാസം 31 വരെയാണ് പഞ്ചിംഗ് നിര്‍ത്തി വച്ചിരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്.