കൊങ്കൺ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

മംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടമുണ്ടായ ഭാഗത്ത് നിർമിച്ച പുതിയ ട്രാക്കിലൂടെ മംഗള– ലക്ഷദ്വീപ് എക്സ്പ്രസ് കടത്തിവിട്ടു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മംഗളൂരുവിനു സമീപമുള്ള പടീൽ– കുലശേഖര സ്റ്റേഷനുകൾക്കിടയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണമുണ്ടാകും.

ഒരാഴ്ച മുമ്പാണ് മണ്ണിടിച്ചിലിനെത്തുടർന്ന് കൊങ്കൺ പാതയിൽ ഗതാഗതം നിരോധിച്ചത്. മണ്ണിടിഞ്ഞ ഭാഗത്ത് മണൽചാക്കുകൾ നിരത്തി പാർശ്വഭിത്തി ബലപ്പെടുത്തി. മണ്ണിനടിയിലായ പഴയ ട്രാക്ക് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *