വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; മൂന്ന് പേർ പിടിയിൽ

കൊല്ലം ; അനധികൃതമായി വൃക്ക വിൽപ്പന നടത്തുകയും വൃക്ക വാഗ്‌ദാനം ചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും ചെയ്യുന്ന സംഘം പിടിയിൽ. മുതുപിലക്കാട് മംഗലത്ത് വീട്ടിൽ അജയൻ (46), വാളക്കോട് പ്ലാച്ചേരി ചരുവിളവീട്ടിൽ രമേശ് (29), കരുനാഗപ്പള്ളി സർക്കാർ ആശുപത്രിക്ക് സമീപം ചൈത്രംവീട്ടിൽ രതീഷ് എന്നിവരാണ് പിടിയിലായത്. പ്രാക്കുളം സ്വദേശി അജിത്തിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് .

തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നവരെ സമീപിക്കുകയും വൃക്കദാതാക്കളെ എത്തിക്കാമെന്നു വാഗ്‌ദാനംചെയ്ത് വൻ തുക കൈപ്പറ്റുകയുമാണ് ഇവർ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *