അടച്ചുപൂട്ടിയ ഓള്‍ ഇന്ത്യാ റേഡിയോ (എഐആര്‍) ഓഫീസ് പരിസരത്തുനിന്ന് ചന്ദനമരങ്ങള്‍ അപ്രത്യക്ഷമാവുന്നു…?

തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓള്‍ ഇന്ത്യാ റേഡിയോ (എഐആര്‍) ഓഫീസ് പരിസരത്തുനിന്ന് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയതായി റിപ്പോര്‍ട്ട്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന പോലീസിലിനെ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
ഓള്‍ ഇന്ത്യാ റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തനം നിലച്ചശേഷം ഇവിടം നാഥനില്ലാകളരിയാവുകയായിരുന്നുവത്രെ. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയില്‍പ്പെട്ട പ്രദേശമായ ഇവിടെനിന്നും വ്യാപകമായി ചന്ദനം ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തപ്പെടുന്നതായി നേരത്തെ തന്നെ തിരുവനന്തപുരം സിറ്റി, റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവത്രെ.
സെക്യൂരിറ്റി സംവിധാനമില്ലാത്തെ ഈ പ്രദേശത്ത് വേണ്ടത്ര സുരക്ഷിതത്വം ഇല്ലായെന്ന റിപ്പോര്‍ട്ട് അവഗണിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ തന്നെ അവിടെ മുന്‍പുണ്ടായിരുന്ന ‘പോലീസ് ഗാര്‍ഡ് ‘ സംവിധാനം ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *