വൈദ്യുതി മുടങ്ങും

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രോഗനിദാന, കായചികിത്സ വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ആഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് ഓഫീസിലെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2460190.

മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന് തുടക്കം

പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന് തുടക്കമായി. സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്ന പഞ്ചായത്താകുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ നടത്തുന്നത്. പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷിന്റെ  നേതൃത്വത്തില്‍ കിഴത്തോട്ടം വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് ഹരിതനിയമങ്ങളടങ്ങുന്ന ബ്രോഷര്‍ വിതരണം ചെയ്തുകൊണ്ട് ക്യാമ്പയിന് തുടക്കമിട്ടു. പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നല്‍കുന്നതിനായി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സ്‌ക്വാഡ് സന്ദര്‍ശിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജലസമൃദ്ധി സംവാദ മത്സരം; എസ്.എന്‍ കോളേജ് ഒന്നാമത്

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ മത്സരത്തില്‍ കൊല്ലം എസ്.എന്‍ കോളേജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റിനു മുന്നോടിയായി ജലസുരക്ഷ, ഭൂവിനിയോഗം, മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. ഐ.ബി.സതീഷ് എം.എല്‍.എ മത്സരം ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 28 ന് കാട്ടാക്കടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റിന്റെ സംഘാടനവും ഏകോപനവും സംവാദ മത്സരത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു.

വൈദ്യുതി മുടങ്ങും

പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂര്‍, ഓവര്‍ബ്രിഡ്ജ്, എസ്.എസ്. കോവില്‍ റോഡ് എന്നീ പ്രദേശങ്ങളില്‍ എല്‍.ടി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (18.08.2019) രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിമന്‍സ് കോളേജ്, ഊറ്റുകുഴി, പനവിള, ഹാന്റക്‌സ്  എന്നീ പ്രദേശങ്ങളില്‍ നാളെ (19.08.2019) രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ യൂണിവേഴ്‌സിറ്റി, കാര്യവട്ടം, കുരിശ്ശടി, എല്‍.എന്‍.സി.പി.ഇ, കുന്നില്‍, രാമചന്ദ്ര നഗര്‍, പാടിക്കവിളാകം എന്നീ പ്രദേശങ്ങളില്‍ നാളെ (19.08.2019) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *