പൊലീസ് മെഡലുകളിൽ 14 എണ്ണം കേരള പൊലീസിന്

ന്യൂഡല്‍ഹി: ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകളിൽ 14 എണ്ണം കേരള പൊലീസിന്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം അർഹനായി.  സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയവർ: എസ്.സുരേന്ദ്രൻ (ഡിഐജി, തൃശൂർ റേഞ്ച്),  കെ.വി.വിജയൻ (സൂപ്രണ്ട്, സ്പെഷൽ ബ്രാഞ്ച്, എറണാകുളം), ശ്രീരാമ തെലെങ്കല (അസി.കമൻഡാന്റ്, എംഎസ്പി, മലപ്പുറം), ബി. രാധാകൃഷ്ണ പിള്ള (ഡിവൈഎസ്പി, ക്രൈം ബ്രാഞ്ച്)‌, സി.ശ്രീനിവാസൻ ധർമരാജൻ (ഡപ്യൂട്ടി സൂപ്രണ്ട്, ക്രൈം ഡിറ്റാച്മെന്റ്, തൃശൂർ)‌, തോട്ടത്തിൽ പ്രജീഷ് (കോഴിക്കോട് റൂറൽ  പൊലീസ് കൺട്രോൾ റൂം അസി. കമ്മിഷണർ), വിൽസൻ വർഗീസ് പള്ളശേരി (കമൻഡാന്റ്, കെഎപി–1, തൃശൂർ), വി. സജിനാരായണൻ (അസി.കമ്മിഷണർ, ഡിസിആർബി, തൃശൂർ സിറ്റി), ഭാനുമതി ചേമഞ്ചേരി (ഇൻസ്പെക്ടർ, വനിതാ സെൽ കാസർകോട്), മദനൻ നായർ ഗോപാലൻ നായർ (എസ്ഐ, സായുധ പൊലീസ്, കുട്ടിക്കാനം), സുനിൽ ലാൽ അമ്മുക്കുട്ടിയമ്മ സുകുമാരൻ (എസ്ഐ, ഡിസ്ട്രിക്ട് പൊലീസ് കമൻ‍ഡാന്റ് സെന്റർ, തിരുവനന്തപുരം), സി.പി.സന്തോഷ് കുമാർ (എഎസ്ഐ, മലപ്പുറം), മോഹൻദാസ് പുല്ലാഞ്ചേരിയിൽ (എഎസ്ഐ, വിജിലൻസ്, മലപ്പുറം).

Leave a Reply

Your email address will not be published. Required fields are marked *