നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും: ശിവരാജ് സിങ് ചൗഹാന്‍

കൊല്ലം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിങ് ചൗഹാൻ. ത്രിപുര അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നടത്തിയ മിന്നും പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം.  കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇരു മുന്നണിയും കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് ബിജെപി സജീവാംഗങ്ങളുടെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിങ്.

കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമല്ലെന്ന അധീർ രജ്ഞൻ ചൗധരിയുടെ ലോക്സഭയിലെ പരാമർശം  വ്യക്തമാക്കുന്നത് അദ്ദേഹം ദേശസ്നേഹിയല്ലെന്നാണ്. അദ്ദേഹത്തിന്റെ സ്ഥാനം ദേശദ്രോഹികൾക്കെപ്പമാണ്.എല്ലാവർക്കും വീട്, ആയുഷ്മാൻ ഭാരത് പദ്ധതികളുടെ യഥാർത്ഥ ഗുണം കേരളത്തിലെ ജനങ്ങൾക്ക് കിട്ടുന്നില്ല. ഈ പദ്ധതികൾക്കായുള്ള പണം വഴി മാറ്റി ചെലവഴിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *