ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞു

ന്യൂഡൽഹി : സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ജമ്മു കശ്മീരിലെത്തിയത്. ശ്രീനഗറിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞത്. നേരത്തെ ബിജെപി നേതാവും സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവല്‍ കശ്മീ താഴ്​വരിയില്‍ തദ്ദേശീയര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തുവന്നതിനേയും ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. പണം കൊടുത്താല്‍ ആരെയാണ് ബിജെപിക്ക് വിലയ്ക്കെടുക്കാന്‍ കഴിയാത്തത് എന്നായിരുന്നു ഗുലാം നബി ആസാദിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *