അമ്പൂരി കൊലപാതകം: തൊണ്ടിമുതലുകൾ കണ്ടെടുത്തു

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ തൊണ്ടിമുതലുകൾ കണ്ടെത്തി. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസും മൺവെട്ടിയും കണ്ടെടുത്തത്. ഒന്നാം പ്രതി അഖിലിന്‍റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. അഖിൽ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് തൊണ്ടിമുതലുകൾ പൊലീസിന് കാണിച്ച് കൊടുത്തത്.

നാട്ടുകാരുടെ പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം ഒന്നാം പ്രതിയായ അഖിലുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.  ഇത്തവണ പൊലീസ് കൂടുതൽ കരുതലോടെയാണ് പ്രതികളെ കൊണ്ടുവന്നത്. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്‍റെ വീട്ടിലായിരുന്നു തെളിവെടുപ്പ്. പിക്കാസും മൺവെട്ടിയും പ്രതികൾ കണ്ടെടുത്തു. തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറി‍ഞ്ഞ രാഖിയുടെ ചെരുപ്പും കണ്ടെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *