ഉത്തരക്കടലാസും സീലും കണ്ടെത്തിയ സംഭവം; ഒന്നാം പ്രതി ശിവരഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശിവരഞ്ജിത്തിന്റെ വീട്ടല്‍ നിന്നും ഉത്തരക്കടലാസും വ്യാജസീലും കണ്ടെത്തിയ കേസിലാണ് രണ്ട് ദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി എടുത്തത്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് 15 സെറ്റ് ഉത്തരക്കടലാസാണ് നല്‍കിയെന്ന് യൂണിവേഴ്സ്റ്റി കോളേജ് അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നു. ക്ലാസില്‍ ഉപയോഗത്തിന് നല്‍കിയ ഉത്തരക്കടലാസുകള്‍ എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെയും രണ്ടാം പ്രതി എ.എന്‍ നസീമിന്റെയും എം.എ ഫിലോസഫി യൂണിവേഴ്‌സിറ്റി മാര്‍ക്ക് ലിസ്റ്റുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏറ്റവും കുറവ് മാര്‍ക്ക് ലഭിച്ച ഇവര്‍ക്ക് പി.എസ്.സി റാങ്കില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പി എസ് സിയുടെ വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുന്നതാണ്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല ഉത്തരക്കടലാസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *