കാതടപ്പിക്കുന്ന ശബ്ദം, തലയ്ക്കു മുകളില്‍ അഗ്നിഗോളം, പിന്നെ കണ്ടത് വന്‍കുഴി

പട്‌ന: ബിഹാറിലെ മഹാദേവ ഗ്രാമത്തിലുള്ളവര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. ആകാശത്തു നിന്നു വന്‍ ശബ്ദത്തോടെ പാഞ്ഞു വരുന്ന തീഗോളം കണ്ടു വയലില്‍ നിന്നും ഓടി മാറുമ്പോഴും എന്താണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ക്ക് മനസ്സിലായില്ല.

15 കിലോ ഭാരമുള്ള ഉല്‍ക്കാശിലയാണ് ബുധനാഴ്ച ബിഹാറിലെ മഹാദേവ ഗ്രാമത്തിലെ വയലില്‍ പതിച്ചത്. ഫുട്‌ബോളിന്റെ വലുപ്പമുള്ള ഉല്‍ക്കാശിലയാണ് വയലില്‍ വീണത്. ഏകദേശം നാലടി ആഴത്തില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഭൂമിലേക്ക് ഉല്‍ക്കാശില വീഴുന്നതെന്ന് നാസ പറഞ്ഞു.

ശിലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ബിഹാര്‍ മ്യൂസിയത്തിലാണ് ഇപ്പോള്‍ ഉല്‍ക്കാശില സൂക്ഷിച്ചിരിക്കുന്നത്. വൈകാതെ തന്നെ ബിഹാറിലെ ശ്രീകൃഷ്ണ സയന്‍സ് സെന്ററിലേക്ക് മാറ്റുമെന്ന് നിതീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *