ചന്ദ്രയാന്‍ 2ന്റെ ഭ്രമണപഥം നാളെ ഉയര്‍ത്തും

തിരുവനന്തപുരം:ചന്ദ്രയാന്‍ 2ന്റെ ഭ്രമണപഥം നാളെ ഉയര്‍ത്തുമെന്ന് വി എസ് എസ് സി ഡയറക്ടര്‍ എസ്.സോമനാഥ്. ജി എസ് എല്‍ വി മാര്‍ക്ക് 3 ചന്ദ്രയാനെ വിക്ഷേപിച്ച ഭ്രമണപഥം മികച്ചതാണെന്നും സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍ 2ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ വി എസ് എസ് സി, ഐ ഐ എസ് യു, എല്‍ പി എസ് സി അംഗങ്ങള്‍ക്കു വിമാനത്താവളത്തില്‍ ഐഎസ്ആര്‍ഒയിലെ ജീവനക്കാര്‍ സ്വീകരണത്തില്‍ മാദ്ധ്യമങ്ങളോട് അംഗങ്ങള്‍ സംസാരിക്കുകയായിരുന്നു.

ജി എസ് എല്‍ വിയുടെ ആദ്യ ഓപ്പറേഷണല്‍ ഫ്ലെെറ്റില്‍ രൂപകല്‍പ്പന ചെയ്ത അത്രയും ഭാരമുള്ള പേലോഡുകള്‍ തന്നെ കൊണ്ടുപോകാനായിട്ടുണ്ട്. കഴിഞ്ഞ ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയതിനെക്കാള്‍ 500കിലോ ഗ്രാം പേലോഡ് ഉള്‍പ്പെടുത്താനായെന്നും എല്‍ പി എസ് സി ഡയറക്ടര്‍ വി നാരായണന്‍ പറഞ്ഞു. വി എസ് എസ് സി, ഐ ഐ എസ് യു, എല്‍ പി എസ് സി എന്നിവയ്ക്ക് ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണവിജയത്തില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *