ട്രംപിന്റേത് സഹായ വാഗ്ദാനമെന്നു തിരുത്തി യുഎസ്

വാഷിങ്ടൻ : കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ് ഭരണകൂടം. ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണു തിരുത്തലുമായി യുഎസും രംഗത്തെത്തിയത്.

‘കശ്മീർ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം കുറയ്ക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നൽകാൻ യുഎസ് തയാറാണ്’– സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വാർത്താ ഏജൻസിയോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *