പാകിസ്ഥാനുമായി ഇനി ആയുധ കരാര്‍ നടത്തില്ലെന്ന് റഷ്യ

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ഇനി ആയുധ കരാര്‍ നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനേ തുടര്‍ന്ന് പാകിസ്ഥാനുമായി ഒപ്പുവെച്ച 50000 തോക്കുകളുടെ കരാറില്‍ നിന്ന് റഷ്യ പിന്‍മാറുന്നതായി അറിയിച്ചു.

റഷ്യമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് പാകിസ്ഥാന്‍ 50,000 അസോള്‍ട്ട് തോക്കുകള്‍ വാങ്ങാനുളള കരാറിലെത്തിയത്. എന്നാല്‍ റഷ്യയില്‍ നിന്ന് പാകിസ്ഥാന്‍ വാങ്ങുന്ന തോക്കുകള്‍ ഭീകരരുടെ കൈവശമെത്താനാണ് സാധ്യതയെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് കരാറില്‍ നിന്ന് പിന്‍മാറാന്‍ റഷ്യ തീരുമാനിച്ചത്.

ഇതോടൊപ്പം ഭാവിയിലും പാകിസ്ഥാനുമായി യാതൊരു വിധ ആയുധ കരാറില്‍ ഏര്‍പ്പെടില്ലെന്നും റഷ്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *