കുല്‍ഭൂഷന്‍ ജാദവ് കേസിലെ വിധി സ്വാഗതം ചെയ്യുന്നു; സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് സുഷമ സ്വരാജ്. വിധി ഇന്ത്യയുടെ വിജയമാണെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോടതിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയ്ക്കും സുഷമ സ്വരാജ് നന്ദി അറിയിച്ചു. കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് വിധി വലിയ ആശ്വാസം പകരുമെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.

രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് അനൂകൂലമായി ആന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറഞ്ഞത്. 2016 മാര്‍ച്ച് 3 നാണ് ചാര വൃത്തിയും ഭീകരതയും ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *