ആത്മീയ ആചാര്യന്‍ ദലൈലാമയെ തള്ളി വീണ്ടും ചൈന

ബീജിംഗ് : ലോകപ്രസിദ്ധ ബുദ്ധമത ആത്മീയ ആചാര്യന്‍ ദലൈലാമയെ തള്ളി ചൈന രംഗത്ത്. തന്റെ പിന്‍ഗാമി ഇന്ത്യയില്‍ നിന്നാകണമെന്ന ദലൈലാമയുടെ ആഗ്രഹത്തിനെതിരെയാണ് ചൈനയുടെ പ്രതികരണം. ഇന്ത്യ ഇടപെടേണ്ടന്നും ചൈന പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള പിന്‍ഗാമി എന്ന വാദം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ബാധിക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി.ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യന്‍ എന്ന നിലയില്‍ ദലൈലാമ നടത്തിയ ചൈനാവിരുദ്ധ പ്രചരണങ്ങള്‍ ചൈനയ്ക്ക് എന്നും തലവേദനയായിരുന്നു. ടിബറ്റന്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നടന്ന ചടങ്ങിലാണ് ചൈനീസ് മന്തി വാങ് നെങ് ഷെങ് മാധ്യമപ്രവര്‍ത്തകരോട് അതൃപ്തി അറിയിച്ചത്.

നിലവില്‍ 84 വയസ്സുകാരനായ ദലൈലാമയെ,ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് തന്റെ പിന്‍ഗാമിയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചത്. എന്നാല്‍ ലാമ എന്നത് ബീജിംഗ് അംഗീകരിച്ച പദവിയാണെന്നും വ്യക്തിപരമായ തീരുമാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് ചൈനയുടെ നിലപാട്. പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത് നറു
ക്കെടുപ്പിലൂടെയായിരിക്കുമെന്ന ആത്മീയതയ്ക്ക് വിരുദ്ധമായ വാദമാണ് ചൈന നിരത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *