എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം ക്യാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം ക്യാമ്പസില്‍ നിന്നു കണ്ടെത്തി.തിരുവനന്തപുരം കോളേജ് ഓഫ് എന്‍ഞ്ചിനീയറിങ്ങിലെ എം.ടെക്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്യാന്‍ പത്മനാഭന്റെ(27) മൃതദേഹമാണ് ജീര്‍ണിച്ച നിലയില്‍ ക്യാമ്പസിനുള്ളിലെ കാട്ടില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് ലഭിച്ച ഐ ഡി കാര്‍ഡില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് വടകര സ്വദേശിയായ ശ്യാനിനെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. രണ്ടു വര്‍ഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫ്‌ളാറ്റില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ശ്യാന്‍ ലൈബ്രറിയില്‍ പോകുന്നു എന്നു പറഞ്ഞാണ് ഫ്‌ളാറ്റില്‍ നിന്നു ഇറങ്ങിയത്. രാത്രി ഏറെ വൈകിയും തിരിച്ചെത്താത്ത സാഹചര്യത്തിലാണ് ബന്ധുക്കള്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഫോണ്‍ ഓഫായതോടെ അന്വേഷണം അസാധ്യമായി. ഈ സമയത്തെല്ലാം മൊബൈല്‍ ഒരേ ലൊക്കേഷന്‍ പരിധിയിലായിരുന്നതോടെയാണ് പോലീസ് ക്യാമ്പസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *