ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സുമായി ജിയോ

കെ.സി.വിശാഖ്


മുംബൈ: റിലയന്‍സ് ജിയോയുടെ പുതിയ സാങ്കേതിക വിദ്യ ”ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സ്” താമസിക്കാതെ തന്നെ ഇന്ത്യയിലുടനീളം എല്ലാ സംസ്ഥാനത്തേയും ഉപഭോക്താക്കളിലേക്കെത്തുമെന്ന് റിലയന്‍സ് കോര്‍പ്പറേറ്റ് ഹെഡ് സന്ദീപ് ഗ്രോവര്‍.

നിലവില്‍ മുംബൈയില്‍ വീടുളിലും ഓഫിസുകളിലും പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചു തുടങ്ങിയ ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സ് വഴിയാകും ഇത് സാധ്യമാക്കുക. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നും റിലയന്‍സിന്റെ പ്രത്യേക ക്ഷണപ്രകാരം നവിമുംബൈയിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സന്ദീപ് ഗ്രോവര്‍.

ഭവനങ്ങളില്‍ ടെലിവിഷനുമുന്നില്‍ സ്ഥാപിക്കുന്ന ബോക്‌സിലെ ചെറിയ ഒപ്റ്റിപിക്കല്‍ ഫൈബര്‍ വഴി വൈഫൈ, വയര്‍ലെസ്സ് സംവിധാനങ്ങള്‍, നമ്പര്‍ ലോക്ക് ഉള്ള വിദൂര നിയന്ത്രിത പൂട്ട്, ദൃശ്യങ്ങളടക്കമുള്ള വീഡിയോകള്‍, ടെസ്റ്റ് മെസേജുകള്‍ എന്നിവ ജിഗാ ഫൈബര്‍ ഒപ്റ്റിക്കല്‍ ബോക്‌സിന്റെ പ്രത്യേകതകളായിരിക്കും. ജിയോയുടെ ഗവേഷണ സംഘം പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കുന്നതിന് ഇതിന്റെ അന്തിമഘട്ട മിനുക്കുപണികളിലാണിപ്പോള്‍.

ജിയോ വികസിപ്പിക്കുന്ന ചെറിയ പോഡ് ഏതു ടിവി യിലും ഏതുതരം മ്യൂസിക് സിസ്റ്റത്തിലും ഘടിപ്പിക്കാം. അത് വയര്‍ ലെസ്സ് സംവിധാനം വഴി ജിഗാ ഫൈബര്‍ബോക്‌സുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു തുടങ്ങും. ജിഗാ ഫൈബെര്‍ ബോക്‌സിലൂടെ കുറഞ്ഞ ചിലവില്‍ വീടുകളില്‍ ഹൈ ടെക്ക് സംവിധാനമൊരുക്കാം എന്നാണ് പുതിയ സംരംഭത്തിലൂടെ ജിയോനല്‍കുന്ന വാഗ്ദാനം.

കൂടാതെ റിലയന്‍സ് ജിയോ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്കുമപ്പുറം രാജ്യത്തെ സാധാരണക്കാരുടെ ജീവിത ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും ആരംഭം കുറിച്ചതായും സന്ദ്രീപ് ഗ്രോവര്‍ വിശദമാക്കി.

സര്‍ക്കാര്‍ ഭക്ഷ്യ വിതരണ സംവിധാനങ്ങളെയും വന്‍കിട സാധന സംഭരണ വിപണന സംവിധാനങ്ങളെയും ഗ്രാമങ്ങളിലെ വരെ സാധാരണ കച്ചവടക്കാരുമായിനേരിട്ട് ബന്ധിപ്പിക്കുന്ന ജിയോ മര്‍ച്ചന്റ് സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി ജിയോ വികസിപ്പിച്ചെടുക്കുന്ന പി.ഓ.എസ് മെഷീന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും അന്തിമ ഘട്ടത്തിലാണ്. ഗ്രാമങ്ങളിലെ കച്ചവടക്കാര്‍ക്ക് ഈ സംവിധാനം വഴിനേരിട്ടു പലചരക്കു സാധനങ്ങള്‍ മൊത്ത വിലക്കു ഓര്‍ഡര്‍ ചെയ്യാം. അത് ജിയോ സംവിധാനങ്ങള്‍ വഴിനേരിട്ട് കച്ചവടക്കാരന് എത്തിച്ചു കൊടുക്കും. കച്ചവടക്കാരന് ഈ സാധനങ്ങള്‍ അതെ ശ്രിംഖല വഴി ഉപഭോക്താവിന്റെ വീട്ടു പടിക്കല്‍ എത്തിച്ചു നല്‍കാനോ തന്റെ കടയിലൂടെ വില്‍ക്കണോ സാധിക്കും വിധം ലളിതമാണ് ബാര്‍കോഡ് സ്‌കാനിങ് സംവിധാനമുള്ള ജിയോ മര്‍ച്ചന്റ് സംവിധാനം.
ജിയോ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് അസി.വൈസ്പ്രസിഡന്റ് മനീഷ് ഭാട്യ, റിലന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മീഡിയ ഡയറക്ടര്‍ ഉമേഷ് ഉപാധ്യായ്, റിലയന്‍സ് ജിയോ കോ-ഓര്‍ഡിനേഷന്‍ ഹെഡ് സോണല്‍, കേരള ഹെഡ് അനൂപ വാസുദേവന്‍ തുടങ്ങിയവരും ജിയോയുടെ വിവിധ പുതിയ സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *