നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; എസ്പി കെ ബി വേണുഗോപാലിനെ മാറ്റി.

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടേര്‍ഡ് ജസ്റ്റിസ് നാരായണക്കുറുപ്പാണ് അന്വേഷണ കമ്മിഷന്‍. ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് മാറ്റിയത്. മലപ്പുറം എസ്പി ടി നാരായണന്‍ ഇടുക്കി എസ്പിയാകും.

രാജ്‍കുമാറിന്‍റെ കസ്റ്റഡിമരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്പിക്കെതിരായ നടപടി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എസ്പിയെ സ്ഥലംമാറ്റാൻ ഡിജിപി ശുപാ‍ര്‍ശ ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *