പീഡനക്കേസിൽ ഇടപെടില്ലെന്ന മുൻനിലപാട് ആവർത്തിച്ച് കോടിയേരി

കൊച്ചി: പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കേസിൽ ഇടപെടില്ലെന്ന മുൻനിലപാട് ആവർത്തിച്ച് സി.പി.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനോയിയെ സംരക്ഷിക്കില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

യുവതിയുടെ പീഡന പരാതിയിൽ ബിനോയ്‌യുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻ നിലപാട് കോടിയേരി ആവർത്തിച്ചത്. ബിനോയ്ക്കെതിരായ പീഡനപരാതി പുറത്തുവന്നപ്പോഴും കോടിയേരി ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. കുടുംബാംഗങ്ങൾ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം തനിക്കോ പാർട്ടിക്കോ ഏറ്റെടുക്കാനാകില്ലെന്നും ബിനോയിയെ താനോ പാർട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *